Thursday, June 16, 2011
കോഴിക്കോടിന് അഭിമാനമായി ഇനി സാമൂതിരി ടവര്‍
കോഴിക്കോടിന് അഭിമാനസ്തംഭമായി സാമൂതിരി ടവര്‍ സമീപഭാവിയില്‍ മാനാഞ്ചിറയിലെ പഴയ ആര്‍.ഡി.ഒ.ഓഫീസ് പരിസരത്ത് ഉയരും. സാമൂതിരിയുടെ പേരിലുള്ള ടവറിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കുഞ്ഞാലി മരയ്ക്കാറുടെ പേരിലുള്ള മനോഹരമായ ഉദ്യാനവും തൊട്ടടുത്തായി ഒരുക്കും.
മലബാറിന്റെ ടൂറിസം വിവരങ്ങളെല്ലാം ലഭ്യമാകുന്ന കേന്ദ്രം എന്ന നിലയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. ആദ്യ രണ്ടു നിലകളില്‍ ചരിത്ര മ്യൂസിയമായിരിക്കും. 62 മീറ്റര്‍ ഉയരമുള്ള ടവറില്‍ 14ാം നിലയില്‍ കോഴിക്കോട് നഗരത്തിന്റെ മുഴുവന്‍ ദ്യശ്യങ്ങളും കാണാനാകുന്ന വ്യൂ പോയന്റുമുണ്ടാകും.
മാനാഞ്ചിറ സ്‌ക്വയറില്‍ നിന്നും ടവറിലേക്ക് അടിപ്പാത പണിയും. റവന്യൂവകുപ്പിന്റെ പക്കലുള്ള രണ്ട് ഏക്കര്‍ ഭൂമിയിലാണ് ടവര്‍ ഉയരുന്നത്. സമീപത്ത് ആരോഗ്യവകുപ്പിന്റെ പക്കലുള്ള സ്ഥലം കൂടി പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുമെന്നും കളക്ടര്‍ പി.ബി.സലിം വ്യക്തമാക്കി. തന്റെ ഭരണകാലത്തു തുടക്കമിടാന്‍ കഴിയാത്ത പദ്ധതിയെന്നനിലയിലാണ് കളക്ടര്‍ ടവറിനെക്കുറിച്ച് വിശദീകരിച്ചത്. ടവറിന്റെ രൂപകല്പന തയ്യാറായിട്ടുണ്ട്. അതിന് സര്‍ക്കാറിന്റെ അനുമതിയും ലഭിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ടവറിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment