Wednesday, January 1, 2014

kadalundi Village weekly market (cvaych chanda)

ÉøOøÞ·Ä ÈÞ¿X ©WÉKB{áæ¿ µÜÕùÏÞÏß µ¿ÜáIßÏßW Äá¿BßÏ d·ÞÎàà ¦Ýíº‚LÏíAí ÄßøçAùáKá. ùÏßWçÕ Øíçx×X ÉøßØøJá æºÞŒÞÝíºµ{ßW È¿AáK ºL ¼ÈB{áæ¿ ¦ÖbÞØ çµdwÎÞÏß. ¯Ýá ùØßÁaíØí ¥çØÞØßçÏ×ÈáµZ çºVK ¯çµÞÉÈ µNßxßÏÞÃí ÕßÜAÏxJßÈá Ä¿Ïß¿ÞX d·ÞÎàà ºLÏíAá Äá¿AÎßGÄí.

µá¿á¢ÌdÖàêÈÞ¿X ÕßÍÕBZ ÏçÅ×í¿¢ ÜÍßAáæÎKÄßÈÞW ºLÏßW ØÞÇÈBZ ÕÞBÞX ÕX ¼ÈJßøAÞÃí. ÈÞGáµÞV ÄÏÞùÞAßÏ µøµìÖÜêÉøOøÞ·Ä µá¿ßW ÕcÕØÞÏ ©WÉKB{ÞÃí ¦Ýíº‚LæÏ Ø¼àÕÎÞAáKÄí. øÞÕßæÜ ¯ÝßÈá Äá¿BáK ºLÏßW èÕµßGÞÃí ĵãÄßÏÞÏ µ‚Õ¿¢.É‚Aùß, ÎYÉÞdÄ¢, ÉáWMÞÏ, æµÞG, ²ì×Ç ØØcBZ, µ{ßçAÞMáµZ, ÕßÕßÇÏßÈ¢ ÈÞ¿X ÉÜÙÞøBZ, ©ÃA ÎrcBZ, æùÁßæÎÏíÁí ÕØídÄBZ, Éá×íÉêËÜ ØØcBZ, É‚ÎøáKáµZ, ¥‚ÞV, çØÞMí, ¥ÕßW, §Üµíç¿ÞÃßµíØí ©ÉµøÃBZ, ÉÃßÏÞÏáÇBZ, ÎrcÌtÈ ©ÉµøÃBZ Äá¿BßÏ ©WÉKB{ÞÃí dÉÇÞÈÎÞÏᢠÕßxÝßÏáKÄí. 

µÝßE ÎâKßÈÞÃí ÎÞVAxí ÉøßØøJí ºL Äá¿BßÏÄí. ©Æí¸Þ¿È ÆßÕØ¢ ÄæK ¥ÍâÄÉâVÕÎÞÏ ÄßøAÈáÍÕæMGá. §Äá Ø¢¸Þ¿µøßÜᢠÕcÞÉÞøßµ{ßÜᢠ¦çÕÖ¢ ɵVKá. ¼ÈµàÏ ÉCÞ{ßJ¢ æµÞIí ºL dÖçiÏÎÞÏçÄÞæ¿ §Èß µâ¿áÄW µ‚Õ¿AÞæø ®JßAÞÈáU ÄÏÞæù¿áMßÜÞÃí Ø¢¸Þ¿µV.ÕUßAáKí ÉFÞÏJßæÜ ÌÞÜÞÄßøáJß, ÙàçùÞØí È·V, µ¿ÜáIß

È·ø¢ ÍÞ·B{ßÜáUÕV çÉÞÜᢠµ¿ÜáIßÏßæÜ ºLæÏ ¦dÖÏßAáKáIí. æºÞŒÞÝíºµ{ßW ÉáÜVæ‚ ÄæK Øíçx×X ÉøßØøJá µ‚Õ¿AÞøáæ¿ µâGÎÞÃí. dÉçÆÖJáµÞVAá ÉáùæÎ ËçùÞAí, øÞÎÈÞGáµø, çº{Þøß, æºNÞ¿í, ÉøMÈBÞ¿ß, ®KßÕß¿B{ßW ÈßKáÕæø µ‚Õ¿AÞV ®JáKáIí.

Electrification at kadalundi railway station



µ¿ÜáIß ùÏßWçÕ Øíçx×ÈßW ÉáçøÞ·ÎßAáK ÉÞÄ èÕÆcáÄàµøà dÉÕãJß.


æËdÌáÕøßÏßW ÉâVJàµøâ ÜfcÎßGá æ×ÞVÃâVê΢·ÜÞÉáø¢ ùÏßWMÞÄ èÕÆcáÄàµøà dÉÕãJßÏíAí ¥ÄßçÕ·¢. æ×ÞVÃâV ÎáÄW ÎàFL Õæø ÎßAÏß¿B{ßÜᢠ§øáÉÞÄÏßÜᢠèÕÆcáÄß èÜÈáµZ ØíÅÞÉß‚á. ΢·ÜÞÉáø¢ ÍÞ·çJÏíAáU ÁìYèÜÈßæÜ dÉÕãJß ¯ÄÞIí ÉâVJßÏÞæÏCßÜᢠ¥ÉíèÜÈßæÜ ÉÃßµ{ÞÃí ÌÞAßÏáUÄí. µ¿ÜáIß ÎáÄW ÎàFL ÕæøÏáU ÍÞ·B{ßW §øáÉÞÄÏßÜᢠèÜXÕÜßAÜᢠÎxᢠȿAáKáIí. ²øÞÝíºÏíAµ¢ ËçùÞAí çÎ~ÜÏßæÜ ÉÃßµZ ÉâVJßÏÞAÞÈÞµáæÎKí ¥ÇßµãÄV ÉùEá. ËçùÞAí, Õ¿AáOÞ¿í, µ¿ÜáIß, µˆÞÏí ÉÞÜB{ßÜᢠºßÜ Øíçx×Èáµ{ßÜᢠÉÃßµZ §ÈßÏáÎáIí.
  
æ×ÞVÃâV ÎáÄW ΢·ÜÞÉáø¢ Õæø 328 µßçÜÞÎàxùÞÃí ÉÞÄ èÕÆcáÄàµøßAáKÄí. øIá ÕßÍÞ·ÎÞAßÏáU dÉÕãJß 2011 çÎÏßÜÞÃí æ×ÞVÃâøßW ÈßKá Äá¿BßÏÄí. §ÄßW ÄÞÈâV ÕæøÏáU 30 µßçÜÞÎàxV èÕÆcáÄàµøâ ÎâKá ÎÞØ¢ ÎáXÉí ÉâVJßÏÞÏßGáIí. èÜX èÕÆcáÄàµøßAáKÄßæÈÞM¢ ÄÞÈâV, ®ÜJâV ®KßÕß¿B{ßW ØÌí Øíçx×X ØíÅÞÉßAáKÄßÈᢠȿɿßÏÞÏßGáIí.
  
ÉÞ{JßÈøßµßW µáÝßæÏ¿áJ çÖ×¢ ædµÏßX ¸¿ßMß‚ dÉçÄcµ ®X¼ßÈßW(¦V§Ìß¿ß) çÉÞØíxáµZ ®Jß‚ÞÃí ùÏßçÜÞøJí ÈÞGßÏÄí. §ÄßÈá çÖ×ÎÞÃí èÕÆcáÄßAOßµZ ÕÜß‚Äí. æ×ÞVÃâV ÎáÄW µHâV ÕæøÏáU 175 µßçÜÞÎàxV ÍÞ·æJ ÉÃß Îá¢èÌÏßæÜ æµ§Øß


§aVÈÞ×ÈW ÜßÎßxÁí µOÈßÏíAÞÃí. §ÄßÈá ÎÞdÄ¢ ÎáMÄí çµÞ¿ßçÏÞ{¢ øâÉ æºÜÕá Õøá¢. µHâV ÎáÄÜáU 153 µßçÜÞÎàxV ÍÞ·æJ èÕÆcáÄàµøÃÕᢠ§çÄÞæ¿ÞM¢ ÉáçøÞ·ÎßAáKáIí. ÎßAÏß¿JᢠèÜÈáµZ ØíÅÞÉß‚á µÝßæECßÜᢠØÌí Øíçx×X ؼí¼ÎÞÏÞW ÎÞdÄçÎ §Üµíd¿ßµí ®X¼ßÈáµZ ²Þ¿ßJá¿BâæÕKÄÞÃí ÕØíÄáÄ.

Wednesday, June 26, 2013

കനിവില്ല പോസ്റ്റ്‌മോര്‍ട്ടം ടേബിളിലും


അസ്വാഭാവിക മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മൃതദേഹങ്ങള്‍ കീറിമുറിക്കാന്‍ പലരും അനുവദിക്കുന്നത് മരണകാരണം സ്ഥിരീകരിക്കാനാണ്. കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും അതിലുപരി നിയമം അനുസരിക്കുക എന്ന തത്വം അംഗീകരിക്കുന്നതുകൊണ്ടും ഇത് അനിവാര്യമാകുന്നു. മരണം സംഭവിച്ചാല്‍ അവരവരുടെ മതാചാരപ്രകാരം മൃതദേഹം സംസ്‌കരിക്കും. മൃതദേഹത്തില്‍ ഒരു ഈച്ച വരാന്‍പോലും അനുവദിക്കാത്തവര്‍ കീറിമുറിച്ചുള്ള പരിശോധനക്കു തയാറാകുന്നത് നിയമത്തിന്റെ പിന്‍ബലംകൊണ്ട് മാത്രം.

സത്യം നിര്‍ണയിക്കപ്പെടുന്ന നീതിയുടെ ഇരിപ്പിടമാണ് പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയും അനുബന്ധ പരിശോധനയും. മരിച്ചതാര്? എപ്പോഴാണ് മരിച്ചത്? ഏതു കാരണത്താല്‍? എന്നീ പ്രാഥമികമായ മൂന്നു ചോദ്യങ്ങളെ ബന്ധപ്പെടുത്തി, ഒട്ടേറെ ഉപചോദ്യങ്ങള്‍ കോര്‍ത്തിണക്കി ഇവക്കെല്ലാം ഉള്ള ഉത്തരം കണ്ടെത്തലാണ് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിര്‍വഹിക്കപ്പെടുന്നത്. മരണത്തിന്റെ അനന്തര നടപടികളിലൊന്നായ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സമൂഹം പൊതുവേ താല്‍പര്യം കാണിക്കുന്നില്ലെന്നത് വസ്തുതയാണ്. ഉറ്റവരുടേയും ഉടയവരുടേയും മൃതദേഹം കീറിമുറിച്ച് വികൃതമാക്കുക എന്നതിനോട് പൊരുത്തപ്പെടാന്‍ അവരുടെ വേദനിക്കുന്ന മനസ്സിന് കഴിയില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. വിശ്വാസപരമായ ചിന്തകളും ഇതിനു പിന്നിലുണ്ട്. മരണം വേര്‍പാടിന്റെ വേദന ഉണ്ടാക്കുമ്പോള്‍ തന്നെ എത്രയും വേഗം അതിന്റെ സംസ്‌കാര ചടങ്ങ് നടത്തി അവസാന കര്‍മ്മവും പൂര്‍ത്തിയാക്കുക എന്ന ചിന്തയാണ് ഉയരുന്നത്.

അസ്വാഭാവിക മരണം സംഭവിക്കുന്ന കേസുകളില്‍ രാജ്യത്തെ നീതിന്യായ കോടതികളെ അതിന്റെ നിയമ നടപടിക്രമങ്ങളില്‍ സഹായിക്കുക എന്നതാണ് രാജ്യാന്തര തലത്തില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം പ്രക്രിയയുടെ ആകെത്തുക. കൊലപാതക കേസുകള്‍ പോലെ തന്നെ റോഡപകട കേസുകളും പ്രാധാന്യമര്‍ഹിക്കുന്നു. നിയമ നിര്‍വഹണത്തിന് കോടതിക്കു കൈമാറുന്ന കുറ്റമറ്റ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് മുഖ്യം. അപകട മരണം പോലുള്ള കേസുകളില്‍ കുടുംബത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ നേടിക്കൊടുക്കുന്നതിന് സഹായകമാവുന്നതും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തന്നെ.
മരണകാരണം സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടംകൊണ്ട് സാധ്യമാകുമോ എന്നതില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നതിന്റെ പിന്നിലെ കഥകളും ആശ്ചര്യപ്പെടുത്തും.

അത്തരത്തിലുള്ള ഒരു സംഭവം ഇങ്ങനെ:
മലപ്പുറം ജില്ലയിലെ ഒരു പ്രധാന കേന്ദ്രത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്. ഒരു വ്യാപാരിയെ തന്റെ വീടിനടുത്തുള്ള കടയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. പുലര്‍ച്ചെ എത്തിയ ആളുകളാണ് ആദ്യം കണ്ടത്. വീട്ടുകാരും നാട്ടുകാരും എല്ലാം എത്തി. സ്ഥലത്തെ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മതാചാരപ്രകാരം മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. പതിവുപോലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭ്യമായി. എന്നാല്‍ സംഭവം നടന്ന് 14 വര്‍ഷത്തിന് ശേഷമാണ് യഥാര്‍ത്ഥ സംഗതി പുറത്തായത്. ദൂരെ നിന്നു രാത്രിയില്‍ കടപൂട്ടി വരുന്ന വ്യാപാരിയെ മൂന്നുപേര്‍ പിന്തുടര്‍ന്നു. വീടിന്റെ അടുത്തെത്താനായപ്പോള്‍ മൂന്നുപേരും കൂടി ബലമായി പിടിച്ച് കൈവശമുള്ള ബാഗും പണവും മറ്റും കൈക്കലാക്കിയശേഷം കഴുത്തില്‍ മുണ്ടിട്ടുമുറുക്കി പരിസരത്തെ പീടികയുടെ കഴുക്കോലില്‍ കെട്ടിത്തൂക്കിയതായിരുന്നു. പ്രതികളില്‍ രണ്ടുപേര്‍ പില്‍ക്കാലത്ത് മരണപ്പെട്ടു. മൂന്നാമന്‍ തന്റെ സുഹൃത്തിനോട് ഈ കഥ യാദൃച്ഛികമായി പറഞ്ഞുപോയി. ആരോടും പറയരുതെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തിയിരുന്നെങ്കിലും സുഹൃത്തിന്റെ മനസ്സില്‍ ഇത് തങ്ങിനിന്നില്ല. കൊലപാതക വിവരം പുറത്തെത്തി. ഇനി എന്തുചെയ്യാന്‍ എന്നു പറഞ്ഞ് കൈമലര്‍ത്താനേ കഴിഞ്ഞുള്ളൂ. പൊലീസിനോ പോസ്റ്റ്‌മോര്‍ട്ടം ചെയ്തവര്‍ക്കോ മരണകാരണം സ്ഥിരീകരിക്കാന്‍ സാധിക്കാത്തതിലേക്കാണ് ഇത്തരം സംഭവങ്ങള്‍ പലരും ചൂണ്ടിക്കാണിക്കുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ മറ്റൊരു സംഭവമുണ്ടായി. അരീക്കോട് നിന്നു ക്ഷയരോഗം ബാധിച്ച ഒരാളെ രാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നു. ഗുരുതരമായ ശ്വാസതടസ്സംകൊണ്ടാണ് രാത്രിയില്‍ തന്നെ ബന്ധുക്കള്‍ എത്തിച്ചത്. രോഗിയെ അത്യാഹിത വിഭാഗം അകത്തളത്തിലെ പരിശോധനാ ടേബിളില്‍ കിടത്തി. സമയം ഏറെ കഴിഞ്ഞിട്ടും ഡോക്ടര്‍മാര്‍ എത്തിയില്ല. കൂടെ വന്ന ഒരാള്‍ ഒരു ഡോക്ടറുടെ അടുത്തെത്തി വിവരം പറഞ്ഞു. ഉടനെ ഡോക്ടറെത്തി പരിശോധിക്കുകയും ഗ്ലൂക്കോസ് കയറ്റുകയും ചെയ്തു. ഡോക്ടര്‍ വേറൊരു രോഗിയെ നോക്കാന്‍ പോയി. അല്‍പസമയത്തിനകം നേരത്തെ എത്തിയ രോഗി മരണപ്പെട്ടു. പരിശോധിക്കാന്‍ വൈകിയതിനാലാണ് രോഗി മരിച്ചതെന്നുപറഞ്ഞ് ബന്ധുക്കള്‍ ബഹളംവെച്ചു. എന്നാല്‍ ഡോക്ടര്‍ രേഖപ്പെടുത്തിയതാവട്ടെ മരണപ്പെട്ട നിലയില്‍ കൊണ്ടുവന്നു എന്നും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റണമെന്നും.

കുറ്റത്തില്‍ നിന്നും ഡോക്ടര്‍ രക്ഷപ്പെട്ടു. മരണപ്പെട്ട നിലയില്‍ ആയിരുന്നുവെങ്കില്‍ എന്തിനു ഗ്ലൂക്കോസ് കയറ്റി എന്ന ചോദ്യത്തിന് മറുപടിയില്ല. മരിച്ചയാള്‍ തിരിച്ചുവരില്ലല്ലോ. സൂപ്രണ്ടിന് പരാതിയും നല്‍കി ബന്ധുക്കള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കൊണ്ടുപോയി. സ്വാഭാവിക മരണമായാല്‍ പോലും ആസ്പത്രിയിലേക്ക് എത്തുമ്പോഴേക്കും രോഗി മരിക്കുന്നപക്ഷം ആവശ്യമില്ലാതെ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുന്നതാണ് മെഡിസിന്‍ വിഭാഗത്തിലെ ചിലരുടെ രീതി. അത്യാഹിത വിഭാഗത്തിലുള്ളവര്‍ക്ക് സംശയനിവൃത്തിക്ക് പരിഹാരമുണ്ടാക്കാന്‍ സാധിക്കാതെ വരുന്നതും പലപ്പോഴും പ്രശ്‌നത്തിനിടയാക്കുന്നു.

ആസ്പത്രിയിലെ വാര്‍ഡുകളില്‍ ചികില്‍സാ പിഴവുമൂലം രോഗി മരിച്ചെന്ന് ആരോപിച്ചാലും കൊണ്ടുപോകുന്നുണ്ടോ അല്ലെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിടണമോ എന്നാകും ചോദ്യമുയരുക. എല്ലാ പ്രശ്‌നങ്ങള്‍ക്കും പോസ്റ്റ്‌മോര്‍ട്ടം ഒരു ശമനമാകുകയാണ്.

മധ്യകേരളത്തിലുള്ള ഒരു മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നടന്ന സംഭവമാണിത്. പോസ്റ്റ്‌മോര്‍ട്ടത്തിന് സഹായിയായി ഉണ്ടായിരുന്ന ഒരു ജൂനിയര്‍ ഡോക്ടര്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗത്തില്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്യവേ പറഞ്ഞത്:
ഒരു പ്രത്യേക കേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുകയായിരുന്നു. പത്രങ്ങളിലും മറ്റും സംഭവം കത്തിനില്‍ക്കുന്നുണ്ട്. രണ്ടാമതൊരിക്കല്‍ കൂടി പോസ്റ്റ്‌മോര്‍ട്ടം വേണ്ടിവരുമെന്ന് മോര്‍ച്ചറിയുടെ അകത്തളങ്ങളിലേക്ക് വിവരം എത്തി. അതുകൊണ്ടുതന്നെ പോര്‍സ്റ്റ്‌മോര്‍ട്ടത്തിന് സാഹചര്യം അനുവദിക്കാതെ ആന്തരികാവയവങ്ങളില്‍ പ്രധാനമായവ കഷ്ണം കഷ്ണമാക്കുകയായിരുന്നു. കരള്‍ എടുത്ത് കൊത്തിയരിഞ്ഞതായാണ് സഹായി വിവരിക്കുന്നത്.

ഡോക്ടര്‍മാര്‍ വിചാരിച്ചാല്‍ ചിലതെല്ലാം സാധിക്കുമെന്നതാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന്റെ ഈ പിന്നാമ്പുറക്കഥ വിളിച്ചോതുന്നത്. പക്ഷേ എല്ലാവരും അങ്ങനെ ചെയ്യുന്നവരല്ല. അടച്ചിട്ട മുറിയിലെ പ്രവൃത്തി ആയതിനാല്‍ ഡോക്ടര്‍മാരോടുള്ള വിശ്വാസമാണ് പൊതുജനത്തിന്റെ കൈമുതല്‍.

Monday, April 30, 2012

കടലുണ്ടിക്കാഴ്ചകള്‍

കടലും പുഴയും കുന്നുകളും ഒന്നിക്കുന്ന അപൂര്‍വതയാണ് കടലുണ്ടിയെ സുന്ദരിയാക്കുന്നത്. ജൈവ, സാംസ്‌കാരികവൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഈ കൊച്ചുഗ്രാമം. ചാലിയാറും വടക്കുമ്പാട്, കടലുണ്ടിപ്പുഴകളും അതിര്‍ത്തി തീര്‍ക്കുന്ന കടലുണ്ടിയിലാണ് രാജ്യത്ത പ്രഥമ കമ്യൂണിറ്റി റിസര്‍വ്.

പശ്ചിമഘട്ടമലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന അഴിമുഖത്തോട് ചേര്‍ന്ന് 15 ഹെക്ടറിലാണ് റിസര്‍വ് സ്ഥിതിചെയ്യുന്നത്. വന്യമൃഗ സംരക്ഷണകേന്ദ്രമോ, സംരക്ഷണ റിസര്‍വോ അല്ലാത്ത പ്രദേശങ്ങളിലുള്ള സസ്യ ജന്തുജാലങ്ങളുടെ സംരക്ഷണത്തിന് വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രഖ്യാപിക്കുന്ന സ്ഥലമാണ് കമ്യൂണിറ്റി റിസര്‍വ് എന്നറിയപ്പെടുന്നത്.

റിസര്‍വിനോട് ചേര്‍ന്ന് റെയില്‍വേപാലത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് പ്രസിദ്ധമായ കടലുണ്ടി പക്ഷിസങ്കേതം. ഏറ്റവും കൂടുതല്‍ ദേശാടനപ്പക്ഷികളെത്തുന്ന പക്ഷിസങ്കേതങ്ങളിലൊന്നാണിത്. 135 ലധികം പക്ഷി ഇനങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും അപൂര്‍വദേശാടനപക്ഷികളും വംശനാശഭീഷണി നേരിടുന്നവയുമാണ്.
കടലുണ്ടി പുഴയിലൂടെയുള്ള തോണിയാത്ര അവിസ്മരണീയമായിരിക്കും. കണ്ടല്‍ വനങ്ങളും പുഴയിലെ ചെറുതുരുത്തുകളും പക്ഷിക്കൂട്ടങ്ങളും മത്സ്യബന്ധനവും അടുത്ത് കാണാനും അറിയാനുമുള്ള അസുലഭ അനുഭവമായിരിക്കും ഇത്. നിരവധി സാംസ്‌കാരിക - പൈതൃക കേന്ദ്രങ്ങളും ഈ കൊച്ചുഗ്രാമത്തില്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു.

കടലുണ്ടി പഞ്ചായത്തിന്റെ അതിരിനോട് ചേര്‍ന്ന് വള്ളിക്കുന്നില്‍ സ്ഥിതി ചെയ്യുന്ന നിറങ്കൈതക്കോട്ട ഇവയില്‍ പ്രധാനപ്പെട്ടതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രസമുച്ചയമാണിവിടെയുള്ളത്. മരത്തില്‍ കൊത്തിയ രാമായണ കഥാഭാഗങ്ങള്‍ ഇവിടത്തെ പ്രത്യേകതയാണ്. മൊച്ചകള്‍ എന്നറിയപ്പെടുന്ന നാടന്‍ കുരങ്ങുകളെയും ഇവിടെ ധാരാളം കാണാം.

പ്രകൃതിരമണീയമായ കോട്ടക്കുന്നില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പോള്‍സ് ചര്‍ച്ചിലാണ് ഏഷ്യയിലെ ഏറ്റവും വലുതെന്ന് കരുതുന്ന ക്രൂശിതനായ യേശുവിന്റെ കൂറ്റന്‍ രൂപമുള്ളത്. പുരാതന മുസ്‌ലിം പള്ളികളായ ചാലിയം മസ്ജിദ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥശേഖരവുമായി ചാലിയം മുല്ല, മാലിക്ദിനാര്‍ കേരളത്തില്‍ സ്ഥാപിച്ച പതിനൊന്ന് പള്ളികളില്‍ ഒന്നായ പുഴക്കരപ്പള്ളി, ആല്‍മരത്തിനുള്ളില്‍ ശിവലിംഗം സ്ഥിതി ചെയ്യുന്ന ചാലിയം ശ്രീകണേ്ഠശ്വര ക്ഷേത്രം, പേടിയാട്ട് ഭഗവതി, മണ്ണൂര്‍ ശിവക്ഷേത്രം, മണ്ണൂര്‍ ഗുഹ, പഴഞ്ചന്നൂര്‍ ക്ഷേത്രം തുടങ്ങിയവയും ഈ ഗ്രാമത്തിലെ പൈതൃകകേന്ദ്രങ്ങളാണ്.
മണ്ണാര്‍ മാട്, സി.പി.തുരുത്തി, പനയംമാട്, ബാലാതുരുത്തി എന്നിവിടങ്ങളില്‍ നിന്ന് കണ്ടല്‍വനങ്ങളുടെ മനോഹാരിതയും ജൈവ വൈവിധ്യവും അടുത്താസ്വദിക്കാനാകും. ചാലിയത്ത് സ്ഥിതി ചെയ്യുന്ന വനംവകുപ്പിന്റെ തടിഡിപ്പോയിലാണ് 'ഹോര്‍ത്തൂസ് മലബാറിക്കസി'ല്‍ പ്രതിപാദിച്ചിട്ടുള്ള മുഴുവന്‍ സസ്യജാലങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പൈതൃക തോട്ടം ഒരുങ്ങുന്നത്. വനം വകുപ്പിന്റെ തടിലേല കേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു.

ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച, മദ്രാസില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസിന്റെ ടെര്‍മിനല്‍ സ്റ്റേഷന്‍ കൂടിയായിരുന്നു ചാലിയം. തിരൂര്‍- ചാലിയം റെയില്‍വേ ലൈനിന്റെ അവശേഷിപ്പായ കൂറ്റന്‍ റെയില്‍വേ കിണറും തടി ഡിപ്പോയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലുള്ള ലൈറ്റ് ഹൗസും ചാലിയത്താണ്. മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ ലൈറ്റ്ഹൗസിനു മുകളില്‍ കയറി ബേപ്പൂര്‍ തുറമുഖത്തിന്റെയും കടലുണ്ടിയുടെയും വിദൂര ദൃശ്യങ്ങള്‍ ആസ്വദിക്കാം.

തടി ഡിപ്പോയോട് ചേര്‍ന്നുള്ള കാക്കാതുരുത്തില്‍ ഉരു നിര്‍മാണ ശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. ബേപ്പൂര്‍ തുറമുഖത്തിനായി നിര്‍മിച്ച ചാലിയം പുലിമുട്ടിലൂടെ കടലിനുള്ളിലേക്ക് വാഹനം ഓടിച്ചു പോകുന്നത് വേറിട്ട അനുഭവമായിരിക്കും. ചാലിയം- ബേപ്പൂര്‍ ജെട്ടികളിലേക്കു ചാലിയാറിലൂടെയുള്ള ജങ്കാര്‍ യാത്രയും ചാലിയത്തെ പരമ്പരാഗത മത്സ്യബന്ധനകേന്ദ്രവും സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും പകരുക.

  നഗരത്തില്‍ 20 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് ഫറോക്ക് വഴിയും ബേപ്പൂരില്‍ നിന്ന് ജങ്കാര്‍ വഴിയും എത്തിച്ചേരാനാകും. കടലുണ്ടി പുഴയിലൂടെയുള്ള തോണിയാത്രയ്ക്കും, ഗ്രാമത്തിന്റെ നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ആസ്വദിക്കാനും താത്പര്യമുള്ളവര്‍ക്ക്.
കടലുണ്ടിയുടെ മനോഹാരിത ആസ്വദിക്കാനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി.) ഇവിടേക്ക് കണ്ടക്ടഡ് ടൂര്‍ നടത്തുന്നുണ്ട്.


Tuesday, October 25, 2011

കടലുണ്ടി വാവുത്സവം




പാല്‍വര്‍ണ കുതിരപ്പുറത്ത് ജാതവന്‍ എഴുന്നള്ളിയതോടെ കടലുണ്ടി വാവുത്സവത്തിന്റെ പ്രധാന ചടങ്ങായ ജാതവന്‍ പുറപ്പാടിനു തുടക്കമായി. കാക്കകേറാക്കുന്നിലെ ജാതവന്‍ കോട്ടയില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ക്കുശേഷമാണ് ജാതവന്‍ ഊരുചുറ്റാനിറങ്ങിയത്.

തുലാമാസത്തിലെ കറുത്തവാവിന്‍നാളില്‍ വാക്കടവ് കടപ്പുറത്ത് നീരാട്ടിനെത്തുന്ന പേടിയാട്ടമ്മയെ ദര്‍ശിക്കാനായാണ് ജാതവന്‍ ഊരുചുറ്റാനിറങ്ങിയത്. എല്ലാവര്‍ഷവും തുലാമാസത്തിലെ കറുത്തവാവിന് മൂന്നുനാള്‍ മുമ്പാണ് ജാതവന്‍ അമ്മയെ കാണാനുള്ള ആഗ്രഹവുമായി ജാതവന്‍ കോട്ടയില്‍നിന്ന് ഊരു ചുറ്റാനിറങ്ങുന്നത്. ഊരുവാസികളെക്കണ്ട് സന്തോഷം പങ്കിടുന്ന ജാതവന്‍ മണ്ണൂര്‍ ശിവക്ഷേത്രം, എട്ടിയാട്ടില്ലം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് വാവുദിനം പുലര്‍ച്ചെ വാക്കടവില്‍ അമ്മ ഭഗവതിയെ കാണാനെത്തുക. ഈ സമയം ദേവിയുടെ നീരാട്ടെഴുന്നള്ളത്തും വാക്കടവിലെത്തും.

ശുദ്ധിയുടെ മൂര്‍ത്തിമദ്ഭാവം കാക്കുന്ന ദേവിയാണ് പേടിയാട്ടമ്മ. ദേവിയുടെ മകനാണ് ജാതവന്‍. അമ്മയുടെ വിലക്ക് ലംഘിച്ച് മാതൃസഹോദരി അമ്മാഞ്ചേരി അമ്മയോടൊപ്പം ജാതവന്‍ ശ്രീവളയനാട് പൂരത്തിന് പോവുകയും വളയനാട്ടമ്മ നല്കിയ മധ്യമപൂജാ വസ്തുക്കള്‍ അടങ്ങുന്ന സത്കാരം തിരസ്‌കരിക്കുകയും ചെയ്തു. ക്ഷുഭിതയായ വളയനാട്ടമ്മ മധ്യമവസ്തുക്കള്‍ കുതിരപ്പുറത്തേറിയ ജാതവനുനേരെ തൊട്ടുതെറിപ്പിച്ചു. അശുദ്ധനായി തിരിച്ചെത്തിയ ജാതവനെ പേടിയാട്ടമ്മ അകറ്റിനിര്‍ത്തി. കാക്കകേറാക്കുന്നില്‍ കോട്ടകെട്ടി കുടിയിരുത്തി. തുലാമാസത്തിലെ കറുത്തവാവിന്‍നാളില്‍ കക്കാട്ട് കടപ്പുറത്ത് (വാക്കടവ്) ദര്‍ശനം നല്കാമെന്നും അന്ന് തന്നോടൊപ്പം എഴുന്നെള്ളുമെന്ന ഉറപ്പുനല്കിയെന്നുമാണ് കടലുണ്ടി വാവുത്സവത്തിന്റെ ഐതിഹ്യം.

ദേവിയെ ദര്‍ശിക്കാനായി പുറപ്പെട്ട ജാതവന്റെ അനുഗ്രഹംതേടി നൂറുകണക്കിന് ഭക്തജനങ്ങളാണ് തിങ്കളാഴ്ച ജാതവന്‍കോട്ടയിലെത്തിയത്.

Tuesday, September 20, 2011

The first railway station in south india



South India's first railway line was implemented from Chaliyam (kadalundi) to Tirur in 1861