![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7fQs9CjHBk8B3By8qzH2o28YZlrn-QK-GBf7cZ5D_24DnC1z3D-mbYhehRA6btMgzEanb_2ojE42gRga3nGD19eMRfArV6nH-WyZYMeETPYgDTeFM1FFuKqXx8XaokO24W4C48Q37ubo/s320/058.jpg)
കടലുണ്ടി കടല്‍ തുണ്ടി എന്ന വാക്കില്‍ നിന്നും ഉത്ഭവിച്ചതാണ് പോലും. തുണ്ടി എന്നാല്‍ നാഭി എന്നര്‍ത്ഥം (പൊക്കിള്‍കുഴി എന്നും പറയും.) കടലിണ്ടെ പൊക്കിള്‍ കുഴിയാണ് കടലുണ്ടി. അറബി കടല്‍ ഉള്‍വലിഞ്ഞു കടലുണ്ടി പുഴയോട് ചേര്‍ന്ന് കിടന്നപ്പോള്‍ കടല്‍ തുണ്ടി എന്ന് വിളിച്ചു. പിന്നീട് തുണ്ടിസ് എന്ന പേരാണു സംഘ കാല രേഖകളില്‍ കാണപെടുന്നത്. എ ഡി ഒന്നാം നൂറ്റാണ്ടില്‍ തുണ്ടിസ് എന്ന പേരിലാണ് പ്രശസ്തമായത്.
കടലിടുക്ക് ഉള്‍കൊണ്ട പ്രദേശം കാലാന്തരത്തില്‍ കടലുണ്ടി ആയി